Wednesday, March 7, 2007

മലയാള അക്ഷരങ്ങള്‍ വരച്ചു പഠിക്കാം

കുട്ടികളെ,
മലയാളം അക്ഷരം പഠിക്കാന്‍ വളരെ എളുപ്പമാ‍ണ്. ആദ്യം അക്ഷരം കാണുന്ന ഓരോരുത്തരും അക്ഷരത്തെ കണ്ട് പേടിച്ചോടുകയാണ് പതിവ്. അതിങ്ങനെ പാമ്പു പോലെ വളഞ്ഞു പുളഞ്ഞു കിടക്കുകയല്ലെ. ഇതെങ്ങനെ എഴുതിയൊപ്പിക്കും അല്ലെ?. വളരെ നിസ്സാരം. (മനസ്സില്‍ നിങ്ങള്‍ പറയുന്നുണ്ടാവും അങ്കിളിനു നിസ്സാരം ഞങ്ങള്‍ പെടുന്ന പാട് ഞങ്ങള്‍ക്കല്ലെ അറിയൂന്ന് അല്ലെ) നിങ്ങള്‍ക്ക് ഞാന്‍ ഒരു മീഡിയ പരിചയപ്പെടുത്തി തരാം. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടം പോലെ വരയ്ക്കാം അങ്ങനെ വരയിലൂടെ അക്ഷരം പഠിക്കാം.

ആദ്യം ഇവിടെ ഒന്നു പോയി നോക്കൂ. നിങ്ങള്‍ക്കിഷ്ടമാവും.
ഇനി മലയാളത്തിലെ ആദ്യാക്ഷരമായ എങ്ങനെയാണ് എഴുതുന്നതു എന്നു ഇവിടെ നോക്കി മനസ്സിലാക്കൂ.

ഇനി എന്ന അക്ഷരം എങ്ങിനെയെഴുതാമെന്നു ഇവിടെ നോക്കിയാല്‍ മതി. സമയച്ചുരുക്കം കാരണം അങ്കിള്‍ ഈ രണ്ട് അക്ഷരം മാത്രമെ എഴുതുന്നുള്ളൂ.ഇനി അഛനോടോ അമ്മയോടോ മലയാളത്തിലെ എല്ലാ അക്ഷരവും എങ്ങിനെയാണ് എഴുതുക എന്നു വരച്ചു കാണിച്ചു തരാന്‍ പറയണം. (ചില രാജ്യങ്ങളില്‍ artpad തുറക്കാന്‍ കഴിയുന്നില്ലെന്നു എഴുതി കണ്ടിരുന്നു.)

മലയാള അക്ഷരങ്ങള്‍:
സ്വരങ്ങള്‍ എന്നും വ്യഞ്ജനങ്ങള്‍ എന്നും രണ്ടു വിഭാഗമുണ്ട് കൂടാതെ ചില്ലുകളും.

സ്വരങ്ങള്‍:

അ ആ ഇ ഈ ഉ ഊ ഋ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ
ഇതില്‍ “ഌ“ “ൡ“ ഈ രണ്ടക്ഷരങ്ങളും ഇപ്പോള്‍ ഉപയോഗിച്ചു കാണുന്നില്ല.
വ്യഞ്ജനങ്ങള്‍:

ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ

യ ര ല വ ശ ഷ സ ഹ ള ഴ റ

വ്യഞ്ജനങ്ങളെ ഓര്‍ത്തിരിക്കാന്‍ തുടക്കം “കചടതപ“ എന്നും ഒടുക്കം “ങഞണനമ” എന്നും മനസ്സില്‍ ഓര്‍ത്തു വച്ചാല്‍ മതി.

ചില്ലുകള്‍:- ല്‍ ള്‍ ര്‍ ന്‍

ഇത്രയും നിങ്ങള്‍ എഴുതി പഠിച്ചിട്ട് സൌകര്യം പോലെ നമുക്കു മറ്റുകാര്യങ്ങള്‍ പഠിക്കാം.
------------------------------------------------
നോട്ട്: ഇങ്ങനെയൊരു പോസ്റ്റിടാന്‍ ഓര്‍മ്മിപ്പിച്ച മൈഥിലിയുടെ കുട്ടിമൈനയ്കൂം
മലയാള അക്ഷരം പഠിക്കാന്‍ ശ്രമിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ്
ഈ പോസ്റ്റിടുന്നതു.
ചിത്രങ്ങള്‍ വരയ്ക്കാനുള്ള artpad എന്ന സങ്കേതം ബ്ലോഗു വഴി പരിചയപ്പെടുത്തിയ
ജിനു എന്ന ഉണ്ണിക്കുട്ടനോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു.

മുകളില്‍ കൊടുത്ത വിവരങ്ങളില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ മലയാളത്തിലെ
അറിവുള്ളവര്‍ ദയവായി തിരുത്തണം. എന്റെ പരിമിതമായ അറിവും വിക്കി
പീഡിയയില്‍ നിന്നും കിട്ടിയ അറിവും ആണിത്. കുട്ടികളെ തെറ്റു പഠിപ്പിക്കന്‍
പാടില്ലല്ലൊ.

16 comments:

നന്ദു said...

കുഞ്ഞുങ്ങളെ, മലയാള അക്ഷരങ്ങള്‍ വരച്ചു പഠിക്കാം

krish | കൃഷ് said...

ഇത്‌ മലയാളം എഴുതി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പ്രയോജനപ്പെടും.

ശാലിനി said...

നന്ദു, നന്നായി വിശദീകരിച്ചിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. നന്ദി.

ആര്‍ട്ട് പാഡ് നല്ല രസമുണ്ട്. പണ്ട് സ്ലേറ്റില്‍ എഴുതിപഠിച്ചതുപോലെ, ആ റീപ്ലെ അസലായി.

നന്ദു said...

കൃഷ് :) നന്ദി
ശലിനി, നന്ദി. സ്ലേറ്റിനെക്കാളും ഈ ഒരു പുതിയ മീഡിയം ആകുമ്പോള്‍ കുട്ടികള്‍ വേഗം എഴുതി പഠിച്ചോളും. ഓണ്‍ ലൈനില്‍ ആയതുകൊണ്ടുള്ള പ്രശ്നമേയുള്ളൂ.

മൈഥിലി said...

നന്ദുവങ്കിള്‍ വളരെ നന്ദി.
അക്ഷരങ്ങള്‍ കുറച്ചൊക്കെ അറിയാം.
ആര്‍ട്ട് പാഡ് ഇവിടെ തുറക്കാന്‍ പറ്റുന്നില്ല.
അതിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

Raji Chandrasekhar said...

നന്ദു, നന്നായി.
ഞാന്‍ artpad ഒന്നു നോക്കട്ടെ.
ഹിന്ദി പഠിപ്പിക്കാനും ഉപയോഗിക്കാമല്ലൊ
ലിങ്ക് ചെയ്തതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ട്.
ബാലകവിതകള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടേക്കാം.

മന്‍സുര്‍ said...

really valuable information nandu

thanks
regards
callmehello
mansoor,nilambur

മയൂര said...

നന്നായിരിക്കുന്നു, ആര്‍ട്ട് പാഡ് എന്റെ മകനു കണ്ട മാത്രയില്‍ തന്നെ ഇഷ്ടമായി...നന്ദി:)

വേണു venu said...

:)കുഞ്ഞുങ്ങള്‍‍ക്കു് പ്രയോജനകരം തന്നെ.

Santhosh said...

നന്ദൂ, നന്ദി!

ഒരു ചില്ല് മുക്കിയല്ലേ? ഇവിടേയ്ക്ക് ഒരു ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും.

ഗീത said...

ഏതായാലും ഇത് മലയാള അക്ഷരങ്ങളെക്കുറിച്ചുള്ള പോസ്റ്റാണല്ലോ.
സ്വരാക്ഷരങ്ങള്‍ വച്ച് ഒരു കുഞ്ഞിക്കവിത‘ആരാമം’ എന്ന പേരില്‍ മഷിത്തണ്ടിലും (vettamashi.blogspot.com) വ്യഞ്ജനങ്ങളിലെ തുടക്കകാരായ അക്ഷരങ്ങള്‍ വച്ച് ‘ഒരു സൌഹൃദപ്പങ്കുവയ്ക്കല്‍’ എന്ന പേരില്‍ ഗീതാഗീതികള്‍ (kcgeetha.blogspot.com) എന്ന പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട് . അതിലേക്കൊരു ലിങ്ക് കൊടുക്കാമോ ശ്രീ. നന്ദൂ ?

Sureshkumar Punjhayil said...

Good work... Best Wishes...!

Zebu Bull::മാണിക്കൻ said...

"കചടതപ", "എനിക്കും താ ചേട്ടാ കദളിപ്പഴം" എന്നൊക്കെയുള്ള ഒരു കുഞ്ഞുണ്ണിക്കവിത ആര്‍ക്കെങ്കിലും ഓര്‍‌മ്മയുണ്ടെങ്കില്‍ കമന്റില്‍ എഴുതുമോ? അഡ്‌വാന്‍സായി നന്ദി.

Unknown said...

nice

Unknown said...

nice

muraleedharan k p said...

ൺ എന്നൊരു ചില്ലു കൂടിയുണ്ട്