കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും
ചെയ്യുന്ന വിഖ്യാത കാര്‍ട്ടൂണുകളായ “ടോം ആന്റ് ജെറി” യുടെ സൃഷ്ടി കര്‍ത്താവ്
ജോസഫ് ബാര്‍ബറ എന്ന ജോ ബാര്‍ബറ രണ്ടു ദിവസം മുന്പ് അന്തരിച്ചു.
മരിക്കുമ്പോള്‍ 95 വയസായിരുന്നു.
ബാങ്കറായി ജോലി നോക്കിയിരുന്ന ജോ 1937 ല്‍ എം. ജി. എം സ്റ്റുഡിയോയില്‍ ചേര്‍ന്നു.
അതിനുശേഷം വില്യം ഹന്നയുമായി ചേര്‍ന്ന് 1957 ല്‍ ഹന്ന-ബര്‍ബറ ആരംഭിച്ചു.
പ്രശസ്തമായ സ്കൂബീ ഡൂ ഉള്‍പ്പെടെ അനേകം കാര്‍ട്ടൂണുകള്‍ പുറത്തിറക്കി.
ഏഴ് ഓസ്കാര്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഹന്ന-ബാര്‍ബര കൂട്ടുകെട്ട് നേടി.
2001 മാര്‍ച്ചില്‍ വില്യം ഹന്ന അന്തരിച്ചു 90 വയസ്സായിരുന്നു മരിക്കുമ്പോള്‍ ഹന്നയ്ക്ക്.
Subscribe to:
Post Comments (Atom)
4 comments:
ടോമും ജെറിയും
ഈ അനീതിയ്ക്കെതിരെ ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടോ?
ഈ പൂച്ചാവകാശധ്വംസനത്തിനെതിരെ ഏതെങ്കിലും ഒരു പൂച്ചാവകാശപ്രവര്‍ത്തകന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടോ:)
നമ്മുടെ Tom-നെ ഈ Jerry എത്രയാ പീഡിപ്പിച്ചിരിക്കുന്നത്. മരണത്തില്‍ നിന്നു തന്നെ പലപ്പോഴും രക്ഷപ്പെട്ടത് ഭാഗ്റ്യം കൊണ്ടല്ലേ. :)
എനിക്ക് ഇപ്പ്പ്പൊഴും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ആണിത്. എന്നും വൈകുന്നേരം ഒരു അരമണിക്കൂര്‍ ഇതു കണ്ടാലേ ഒരു സുഖമുള്ളൂ. അതിന്റെ സൃഷ്ടാവിനു ആദരാജ്ഞാലികള്‍.
അല്‍പ്പം വൈകിയെങ്കിലും നന്നായി....
വിഖ്യാത കാര്‍ട്ടൂണിസ്റ്റിന് ആദരാഞ്ജലികള്‍...........
നന്ദുവങ്കിള്‍
വളരെ നന്ദി.ഇതിലെ കഥയും കവിതയുമൊക്കെ അമ്മ വായിച്ചുതന്നു.മലയാളം അക്ഷരങ്ങളും വാക്കുകളും എഴുതാന്‍ പഠിപ്പിക്കുന്ന പോസ്റ്റുകള്‍ തുടങ്ങാമോ?
അമ്മ പഠിപ്പിക്കുമ്പോ മടിയാണ്.
കുട്ടിമൈന
Post a Comment